പടിഞ്ഞാറെക്കല്ലട: ശാസ്താംകോട്ട ഡിവൈ.എസ്.പിയായി ജലീൽ തോട്ടത്തിൽ ചുമതലയേറ്റു . മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലായിരുന്നു മുൻപ് ജോലി ചെയ്തിരുന്നത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ചിൽ സീനിയർ ഡിവൈ.എസ്.പിയായിരിക്കെ എ.കെ.ജി സെന്ററിൽ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയെ നൂറാം ദിവസം പിടികൂടിയ കേസിൽ പ്രധാന അന്വേഷണ ചുമതല വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ, ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ കൂടാതെ 200 ഓളം ഗുഡ്സ് സർവീസ് എൻട്രികളും കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചൽ തോട്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ ലാസിൻ കുളത്തൂപ്പുഴ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. ഡോ.ഫർസാൻ തോട്ടത്തിൽ,വെറ്ററിനറി വിദ്യാർത്ഥിനി ഫെനാസ് തോട്ടത്തിൽ എന്നിവർ മക്കളാണ്.