ccc
തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി .സി പാസിംഗ് ഔട്ട് പരിപാടിയിൽ വിശിഷ്ടാതിഥിയായ കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജു കുമാർ അഭിവാദ്യം സ്വീകരിച്ച് കൊണ്ട് സംസാരിക്കുന്നു

കടയ്ക്കൽ: തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2022-24 ബാച്ചിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാർ സല്യൂട്ട് സ്വീകരിച്ചു. ട്രൂപ്പ് കമാൻഡർമാരായ മുഹമ്മദ് ഇർഫാൻ, എസ്.അർച്ചന, അർക്ക എ.സുനിൽ, നവമി എന്നിവർ പരേഡിന് നേതൃത്വം നൽകി. മികച്ച കേഡറ്റുകൾക്ക് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈൻ കുമാർ പതാക ഉയർത്തി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സജീവ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ ഡി.കെ.ഷിബു സ്വാഗതം പറഞ്ഞു. എ.ഡി.എൻ.ഒ എസ്.വിജയകുമാർ , മുൻ എ.ഡി.എൻ.ഒ ടി. രാജീവ്, ചടയമംഗലം സബ് ഇൻസ്പെക്ടർ മോനിഷ് ,വാർഡ് മെമ്പർ ആർ.ഹിരൺ , എസ്.എം.സി ചെയർമാൻ പി.ഷാജി, സീനിയർ അസിസ്റ്റന്റ് വൈ.മോഹൻദാസ് , സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ്.നായർ,ഡ്രിൽ ഇൻസ്ട്രക്ടർ അതുൽ കുമാർ, എ.സി.പി.ഒമാരായ എ.സിമി, ടി.മഞ്ജുള എന്നിവർ പങ്കെടുത്തു. സി.പി.ഒ പി.അനിൽകുമാർ നന്ദി പറഞ്ഞു.