കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഡാറ്റാബേസ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളായ കയർ തൊഴിലാളികളിൽ വിഹിതം കുടിശ്ശിക മൂലം ക്ഷേമനിധി അംഗത്വം നഷ്‌ടപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം കുടിശ്ശിക സഹിതം ഒടുക്കി അംഗത്വം പുതുക്കുന്നതിന് ബോർഡ് ഒക്ടോബർ 31 വരെ സമയപരിധി നിശ്ചയിച്ച് ഇളവ് നൽകി. ക്ഷേമനിധി വിഹിതം കുടിശ്ശിക ഒടുക്കി അംഗത്വം പുതുക്കുന്ന തൊഴിലാളികളെ ഡേറ്റാബേസിൽ ഉൾപ്പെടുത്തി ബോർഡിന്റെ ക്ഷേമ സോഫ്ട്‌വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുള്ളതിനാൽ കയർ തൊഴിലാളികൾ അവസരം പ്രയോജനപ്പെടുത്തണം. ഒക്ടോബർ 31 നകം ക്ഷേമനിധി അംഗത്വം സാധുവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് എക്സി. ഓഫീസർ അറിയിച്ചു.