vvvv
എസ്.എൻ.ഡി.പി യോഗം 767-ാം നമ്പർ ആനക്കോട്ടൂർ ശാഖയിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. അരുളും എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പറും സിനിമാ നിർമ്മതവുമായ വിനായക അജിത്തും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 767-ാം നമ്പർ ആനക്കോട്ടൂർ ശാഖയിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽ.കെ.ജി മുതൽ ഏഴാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാങ്കണത്തിൽ നടന്ന സമ്മേളനം എസ്.എൻ ട്രസ്റ്റ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ വിനായക എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.വിജയാനുജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ അനുമോദനവും പഠനോപകരണ വിതരണവും നടത്തി. ജയ് സിംഗ് ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം ചെയ്തു. യോഗം നിയുക്ത ബോർഡ് മെമ്പർ വി. അനിൽകുമാർ, വിനായക എസ്.അജിത്കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. വാർഡ് അംഗം ആർ. രഞ്ജിനി, ശാഖ വൈസ് ചെയർമാൻ ആർ. രാമഭദ്രൻ, ക്ഷേത്ര ഭരണസമിതി കൺവീനർ വി. ബാജു പി.ബാലൻ, കെ. ഉണ്ണിക്കൃഷ്ണൻ, ബി.സുജി എന്നിവർ സംസാരിച്ചു. ശാഖ കൺവീനർ ആർ. സ്മിതൽകുമാർ സ്വാഗതവും വി.ഷീബ നന്ദിയും പറഞ്ഞു.