കൊല്ലം: അദ്ധ്യാപക കലാസാഹിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്ലസ്‌ടു, ഹൈസ്‌കൂൾ, ഡി.എൽ.എഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'കൊല്ലം നമ്മുടെ ഇല്ലം' ജില്ലാതല പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 9ന് നടക്കും. കൊട്ടിയം സി.എഫ് ടി.ടി.ഐയിൽ രാവിലെ പത്തിനാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിനും ഒരു മത്സരാർത്ഥിയെയാണ് പങ്കെടുപ്പിക്കേണ്ടത്.

രജിസ്ട്രേഷൻ ഫോൺ: 98478 91880, 9400291902.