കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ്‌ ക്ലബും സംയുക്തമായി ഏർപ്പെടുത്തിയ ദൃശ്യ മാദ്ധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കും ക്യാമറാമാനുമാണ് അവാർഡ്. 2023 ജൂൺ 30 മുതൽ 2024 ജൂൺ 30 വരെ കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യങ്ങളുമാണ് അവാർഡിന് പരിഗണിക്കുന്നത്. സ്റ്റോറികൾ പരമാവധി രണ്ട് മിനിറ്റിൽ കൂടാൻ പാടില്ല. ഒരാൾ ഒരു എൻട്രി മാത്രമേ നൽകാൻ പാടുള്ളു. വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ്പ് ലോഡ് ചെയ്ത ശേഷം ഡൗൺലോഡ് ലിങ്കും സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും പാസ് പോർട്ട് സൈസ് ഫോട്ടോയും ഫോൺനമ്പരും സഹിതം 2024 ആഗസ്റ്റ് 6നകം kollampressclub@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. 10001 രൂപയും ശിൽപവും പ്രശസ്തി പത്രവും സമ്മാനിക്കും. ഫോൺ: 04742741371, 2960868.