photo-
കടമ്പനാട് കെ.ആർ.കെ.പി എം ബി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ബന്ദിപ്പൂക്കൃഷി സ്കൂൾ വളപ്പിൽ ബന്ദിത്തൈ നട്ട് സ്കൂൾ രക്ഷാധികാരി എസ്.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കടമ്പനാട് കെ.ആർ. കെ. പി. എം ബി. എച്ച് .എസ്ആൻഡ് വി.എച്ച്. എസ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണ വിപണി ലക്ഷ്യമിട്ട് സ്കൂൾ വളപ്പിൽ ബന്ദിക്കൃഷിയ്ക്ക് തുടക്കം കുറിച്ചു. സ്കൂൾ വളപ്പിൽ ബന്ദിത്തൈ നട്ട് സ്കൂൾ രക്ഷാധികാരി എസ്.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.ശ്രീലക്ഷ്മി ,പ്രിൻസിപ്പൽ എസ്.റാഫി , എച്ച്.എം എം.അനീഷ് , പി.ടി. എ പ്രസിഡന്റ് രാജേഷ് , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ജി.ജയശ്രി , എൻ.എസ്.എസ് വോളണ്ടിയേഴ്സ് , മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.