പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 785ാം നമ്പർ വാളക്കോട് ശാഖയിൽ മെരിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ഹരികുമാർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖ സെക്രട്ടറി ജി.അനീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.