കരുനാഗപ്പള്ളി: പൊതു വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പുഴ്തിവയ്പ്പും തടയുന്നതിനുമായി കില്ലാ കളക്ടർ രൂപീകരിച്ച് ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ സ്ക്വാഡ് കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. മുദ്രണം ഇല്ലാതെ ഉപയോഗിച്ച ത്രാസുകൾ പിടിച്ചെടുത്ത് കേസെടുത്തു. വൃത്തിഹീനമായും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന ഭക്ഷണ നിർമ്മാണ യൂണിറ്റ്പൂട്ടിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. തഹസീൽദാർകെ.ജി.മോഹൻ, താലൂക്ക് സപ്ലൈ ഓഫീസർ പി.സി.അനിൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ എ.ആർ.അനീഷ്, ഭക്ഷ്യ സുരക്ഷാ ഓഫീസർ ചിത്രാമുരളി,ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അലക്സാണ്ടർ തുടങ്ങയവർ പരിശോധനയിൽ പങ്കെടുത്തു.