suvarna
എസ്.സുവർണകുമാറിന് ഗുരുപൂർണിമ അവാർഡ് ശ്രീനാരായണ പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ് സമ്മാനിക്കുന്നു

കൊല്ലം: ശ്രീനാരായണ ധർമ്മ പ്രചാരണത്തിൽ ഏഴുപതിറ്റാണ്ട് പിന്നീടുന്ന എസ്.സുവർണകുമാറിന് ശ്രീനാരായണ ദർശന പഠനകേന്ദ്രവും വേദാന്ത വിശ്വവിദ്യാലയവും സംയുക്തമായി ഏർപ്പെടുത്തിയ ഗുരുപൂർണിമ അവാർഡ്

ശ്രീനാരായണ പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ് കൊല്ലം ശാരദാമഠത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, പി.എച്ച്.ഡി നേടിയ ഡോ. അരുൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഭാരവഹികളായ ഷീല നളിനാക്ഷൻ, ആർ.രാജു, സന്തോഷ് നീരാവിൽ, സന്തോഷ്, ശ്രീനന്ദൻ എന്നിവർ സംസാരിച്ചു.