puthanada-
തെക്കേവിള പുത്തൻനട എൽ.പി.എസി​ൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

ഇരവിപുരം: തെക്കേവിള പുത്തൻനട എൽ.പി.എസി​ൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺ​സിലർ ടി​.പി. അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മി​സ്ട്രസ് എ. സജനി സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ​ സവിതാ ദേവി, കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ, എസ്.ഡി.സി അംഗങ്ങളായ സുരേഷ്, ബാഹുലേയൻ, എസ്.എം.സി ചെയർപേഴ്സൻ അമ്പിളി, എ. ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. പുഷ്പരാജൻ എന്നിവർ സംസാരിച്ചു. എസ്.ഡി​.സി വൈസ് ചെയർമാൻ ബി​. യെശ്പാൽ നന്ദി പറഞ്ഞു.