കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡും ആലുംകടവ് ഉൾപ്പെടെയുള്ള പ്രദേശത്തേക്ക് പോകുന്ന റോഡും അടച്ചിടുന്നത് പുനർ ക്രമീകരിക്കണമെന്ന് പുള്ളിമാൻ ഗ്രന്ഥശാല ഭരണസമിതിയോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കാതെ ദേശീയപാതയിലേക്ക് കയറുന്ന ഭാഗം അടച്ചിടരുത്. ആയിരക്കണക്കിന് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയാണ് ഇപ്പോൾ അധികൃതർ പിൻതുടരുന്നത്.
സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കണം
അടിയന്തരമായി സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എം.നാസർ , ബി.അനിൽ കുമാർ, എ.ഹബീബ്, തിരുവാലിൽ അഷറഫ്, ആർ.വേണു, എം.അബ്ദുൽഖരീം, മെഹർഹമീദ്, ഹാരീസ് എന്നിവർ സംസാരിച്ചു.