mm
എസ്.എൻ.ഡി.പി യോഗം പുന്നക്കുളം 2937 -ാം നമ്പർ ശാഖയിൽ ആരംഭിച്ച തൃലോക സ്കൂൾ ഒഫ് ഡാൻസിന്റെ സമാരംഭ ചടങ്ങിന് വനിതാസംഘം ഭാരവാഹികളായ സ്നേഹലത, രാധാമണി, മഞ്ജുഷ, നൃത്താദ്ധ്യപിക സുപ്രിയ എന്നിവർ നേതൃത്വം നൽകുന്നു

കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം പുന്നകുളം 2937-ാം നമ്പർ ശാഖയിൽ തൃലോക നൃത്ത വിദ്യാലയം ആരംഭിച്ചു. പ്രസിഡന്റ് ബാബുജി തയ്യിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തംഗം കെ. സ്‌നേഹലത ഉദ്‌ഘാടനം ചെയ്‌തു. രത്നൻ മണക്കാട്, ബാബു അമൃത, രാധാമണി എന്നിവർ സംസാരിച്ചു.