കരുനാഗപ്പള്ളി: സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവ്വനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി മണ്ഡലംതല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ കൊല്ലം ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഐ.ഷിഹാബ് നിർവഹിച്ചു.ചെയർമാൻ ജഗത് ജീവൻലാലി അദ്ധ്യക്ഷനായി. യു.കണ്ണൻ, കെ.ശശിധരൻ പിള്ള, ഷിഹാൻ ബഷി, പഠിപ്പുര ലത്തീഫ്,അമർജിത്ത് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 15ന് വൈകിട്ട് 5ന് കരുനാഗപ്പള്ളി ടൗൺക്ലബ്ബിൽ നടക്കുന്ന പരിപാടി മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.