samvadanam-
മികച്ച എൻ ആർ ഐ പ്രിൻസിപ്പൽ അവാർഡ് ജെ. ജയലക്ഷ്മിക്ക്

കൊല്ലം: മഹാത്മാഗാന്ധി സംസ്കാരിക സമിതിയുടെ ഈ വർഷത്തെ ബെസ്റ്റ് എൻ.ആർ.ഐ പ്രിൻസിപ്പൽ അവാർഡ് ഖത്തറിലെ ഗലീലിയോ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജെ.ജെയലക്ഷ്മി ഏറ്റുവാങ്ങി. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ അവാർഡ് സമ്മാനിച്ചു.
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, അമൃത വിദ്യാലയം എന്നിവിടങ്ങളിൽ വൈസ് പ്രിൻസിപ്പലായും ആറ്റിങ്ങൽ ബ്ലൂ മൗണ്ട് സ്കൂളിന്റെയും ബ്രൈറ്റ് സെൻട്രൽ സ്കൂളിന്റെയും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 22 വർഷത്തെ അദ്ധ്യാപന മികവും മികച്ച സംഘാടനാ പാടവവും സി.ബി.എസ്.ഇ പരീക്ഷാ സമ്പ്രദായങ്ങളിലെ പ്രാഗത്ഭ്യവുമാണ് ജയലക്ഷ്മിക്ക് അവാർഡ് നേടിക്കൊടുത്തത്. പ്രവാസി മലയാളികളുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ജയലക്ഷ്മിയെ അവാർഡിന് പരിഗണിച്ചതെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു.