കൊല്ലം: ശൂരനാട് കാർഷിക വിപണിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാറക്കടവ് വിപണന കേന്ദ്രത്തിന്റെ പൊതുയോഗം നടന്നു. പഞ്ചായത്തിലെ 9 സ്വയം സഹായ സംഘങ്ങളിലെ കർഷകർ പങ്കെടുത്തു. വിപണിയുടെ കോഡിനേറ്ററായ ഗോപികുട്ടൻ അദ്ധ്യക്ഷനായി. ഡോ.ചന്ദ്രകുമാർ സ്വാഗതം പറഞ്ഞു. വി. എഫ്.സി.കെ ജില്ലാ മാനേജർ ഷീജ മാത്യു, അസിസ്റ്റന്റ് മാനേജർ സ്മിനി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രദീപ് ശൂരനാട്, വിപണിയുടെ പ്രസിഡന്റ് അജിത് കുമാർ, വൈസ് പ്രസിഡന്റ് സാബു, ട്രഷറർ ബാബു , രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.