കുണ്ടറ: മുളവന വൈ.എം.സി.എ പ്രവർത്തനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കാൻ യുവജനങ്ങൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുളവന വൈ.എം.സി.എ പ്രസിഡന്റ് കെ.ജി. മാമച്ചൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വൈ.എം.സി.എയുടെ ആദ്യകാല പ്രവർത്തകരായ പി. കൊച്ചുമത്തായി, കെ.കെ. തോമസ്‌കുട്ടി, കുഞ്ഞുകുഞ്ഞ് എന്നിവരെയും ആദരിച്ചു. പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര, പേരയം മാർത്തോമ ചർച്ച് വികാരി ഫാ. റോയി ഗീവർഗ്ഗീസ്, പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് പാപ്പച്ചൻ, രജിത സജീവ്, കുണ്ടറ ഗ്രാപഞ്ചായത്ത് അംഗം എസ്. സുരേഷ് കുമാർ, മുൻ അംഗം ജി. അനിൽകുമാർ, വൈ.എം.സി.എ ഭാരവാഹികളായ അഡ്വ. കെ.കെ.ഐസക്, ലിസി സാം, വി.ടി.ജോൺ, കെ.കെ. തോമസ്‌കുട്ടി, പി. കൊച്ചുമത്തായി, കെ.എം. ഫിലിപ്പ് എന്നിവർ സംസാരിച്ചു,