photo
അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ വകയായി മണലിൽ എം.ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന പാത്രങ്ങൾ ക്ളബ് പ്രസിഡന്റ് എൻ. ഷാജിലാലിൽ നിന്ന് ഹെഡ്മിസ്ട്രസ് കെ.ആർ.ജയകുമാരി ഏറ്റുവാങ്ങുന്നു

അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണലിൽ എം.ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിന് ആവശ്യമായ പാത്രങ്ങൾ നൽകി. പാത്രങ്ങൾ ക്ലബ് പ്രസിഡന്റ എൻ. ഷാജിലാലിൽ നിന്ന് ഹെഡ്മിസ്ട്രസ് കെ.ആർ. ജയകുമാരി ഏറ്റുവാങ്ങി. സ്കൂൾ അങ്കണത്തിൽ ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി ശിവാദസൻ അദ്ധ്യക്ഷനായി. ചടങ്ങിൽ അസി. ഗവർണർ രാജു, ട്രഷറർ തോമസ് ഡാനിയേൽ, പ്രോജക്ട് ചെയർപേഴ്സൺ ലീന, പി.ടി.എ പ്രസിഡന്റ് നീതു സുഗതൻ, മാനേജർ രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.