pornkuripa-
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ പൂർണകൃപ

കരുനാഗപ്പള്ളി: ഏറ്റവും വേഗത്തിൽ സംസ്‌കൃതത്തിൽ അക്കങ്ങൾ ചൊല്ലി അഞ്ച് വയസുകാരി പൂർണകൃപ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് പൂർണകൃപ. 30 സെക്കൻഡ് 29 മില്ലി സെക്കൻഡിനുള്ളിലാണ് സംസ്‌കൃതത്തിൽ 1 മുതൽ 20 വരെ അക്കങ്ങൾ എണ്ണിയത്. കൂടാതെ ശ്രീമദ് ഭഗവദ്ഗീതയും നിരവധി സംസ്‌കൃത ശ്ലോകങ്ങളും ചൊല്ലുകയും പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. 10 ഘട്ടങ്ങളിലായി പൂർണകൃപയുടെ പ്രകടനം വിലയിരുത്തിയ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സ് ജൂൺ 21-നാണ് അംഗീകാരം നൽകിയത്.

പുതിയകാവ് അമ്യത വിദ്യാലയത്തിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്. സോഫ്ട് വെയർ ഉദ്യോഗസ്ഥനായ തേവലക്കര ആറാട്ട് വീട്ടിൽ അനീഷിന്റെയും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഉദ്യോഗസ്ഥയായ കീർത്തികയുടെയും മകളാണ്.