കൊല്ലം: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കൊല്ലം റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കർഷക സംഘം സംസ്ഥാന സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു.കെ.മാത്യു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം വി.കെ.അനിരുദ്ധൻ, ആർ.ഗീത, വി.എസ്.സതീഷ്, ശിവദാസൻ പിള്ള, അമ്പിളിക്കുട്ടൻ, രാജഗോപാലൻ നായർ, വിക്രമ കുറുപ്പ്, രതി കുമാർ, കെ.എൻ.ശാന്തിനി, ഡി.സാബു, ജോൺ ഫിലിപ്പ്, എസ്.സത്യൻ, എം.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം ഏരിയാ പ്രസിഡന്റ് സുരേഷ് ബാബു നന്ദി പറഞ്ഞു.