oxford-
ഓക്സ്ഫോർഡ് സ്‌കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി ഉദ്ഘാടനം ചെയ്ത കൊല്ലം എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ കേണൽ എഫ്.പി. ദുബാഷി​ന് സ്കൂളി​ന്റെ ഉപഹാരം സമ്മാനി​ക്കുന്നു

കൊല്ലം: ഓക്സ്ഫോർഡ് സ്‌കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണിയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിശിഷ്ടാതിഥിയായ കൊല്ലം എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി ഗ്രൂപ്പ് കമാൻഡർ കേണൽ എഫ്.പി. ദുബാഷ് നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി.എസ്. സനൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിൽക്ക സ്ലീബ സ്വാഗതം പറഞ്ഞു. കേണൽ എഫ്.പി. ദുബാഷ് സ്കൂ‌ൾ പാർലമെന്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രൈമറി സെക്ഷൻ മേധാവി സീന, പ്രീ പ്രൈമറി സെക്ഷൻ മേധാവി അമീന, അക്കാഡമിക് കോ ഓർഡിനേറ്റർ ബിജു ബാഹുലേയൻ എന്നിവർ പങ്കെടുത്തു.