കൊല്ലം: സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കുരീപ്പുഴ രാഹുൽ നിവാസിൽ രാഹുൽ (30), തൃക്കടവൂർ കുരീപ്പുഴ ആക്കൽ വടക്കതിൽ ബാബുക്കുട്ടൻ (45) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കുരീപ്പുഴ ഇളംപ്ലാവിൽ തെക്കതിൽ വീട്ടിൽ ആൻസിലിനെയാണ് (31) കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 23 ന് പുലർച്ചെ 1.30നായിരുന്നു സംഭവം. കുരീപ്പുഴ പോസ്റ്റുംമൂട് അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം. അൻസിലിന്റെ ചെവിക്ക് ആഴത്തിൽ മുറിവേൽക്കുകയും തലയിലും നടുവിനും മർദ്ദനം ഏൽക്കുകയും ചെയ്തു. അഞ്ചാലുംമൂട് പൊലീസാണ് അൻസിലിനെ പിടികൂടിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മുഖ്യ പ്രതി ടിജു എന്ന ജോസഫ് ഹെൻട്രി ഒളിവിലാണ്. അഞ്ചാലൂംമൂട് പൊലീസ് സബ് ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ മഹേഷ്, ഷാഫി, പ്രമോദ്, സി.പി.ഒ ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.