mayy
എസ്.എൻ.ഡി.പി യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖ സംഘടിപ്പിക്കുന്ന ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്ന വനിതകൾക്കുള്ള സാരി ശാഖ പ്രസിഡന്റ് രാജു കരുണാകരൻ വനിതാ സംഘം പ്രസിഡന്റ് ലായിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു

കുണ്ടറ: മുളവന വൈ.എം.സി.എ പ്രവർത്തനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം യൂണിയനും എസ്.എൻ ട്രസ്റ്റും ചേർന്ന് കൊല്ലത്ത് നടത്തുന്ന ഘോഷയാത്രയെപ്പറ്റി അദ്ധ്യക്ഷൻ വിശദീകരിച്ചു. വനിതാ സംഘം പ്രസിഡന്റ് ലായി, ശാഖ വൈസ് പ്രസിഡന്റ് ജി. രാജു എന്നിവർ സംസാരിച്ചു. ജയന്തി ഘോഷയാത്രയിൽ പങ്കെടുക്കുന്ന വനിതാ സംഘം അംഗങ്ങൾക്കുള്ള സാരി വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ് രാജു കരുണാകരൻ വനിതാ സംഘം പ്രസിഡന്റ് ലായിക്ക് നൽകി നിർവഹിച്ചു. യോഗത്തിൽ സെക്രട്ടറി ശിവകുമാരൻ സ്വാഗതവും വനിതാ സംഘം സെക്രട്ടറി മിനി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ശ്രീജയൻ, പുഷ്പകുമാർ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.