കൊല്ലം: കൊട്ടിയം പറക്കുളത്തെ വാഹന ഷോറൂമിലെ പെയിന്റിംഗ് ബൂത്തിൽ തീപിടിത്തമുണ്ടായി. പെയിന്റും പെയിന്റിംഗിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കത്തി നശിച്ചു.

ഇന്നലെ വൈകിട്ട് 3നാണ് തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് രണ്ട് ജീവനക്കാർ മുകളിലെത്തി തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഇവർ അവിടെ കുടുങ്ങിപ്പോയി. കടപ്പാക്കടയിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. മുകളിൽ

കുടുങ്ങിപ്പോയ ജീവനക്കാരെ അഗ്നിരക്ഷാ സേന ഏണി വഴി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം അപകടത്തിൽ ആർക്കും പരിക്കില്ല.