കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി.പി.ഐ വടക്കേവിള, പാലത്തറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി അംഗം അഡ്വ. ബി.കെ. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോ എൽ.ജോൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബൈജു എസ്.പട്ടത്താനം, വിൽസൺ ആന്റണി, ചന്ദ്രബാബു, സെയിൻ, രഞ്ജിത്ത്, മുള്ളുവിള രാജൻ, അരുൺ എന്നിവർ സംസാരിച്ചു.