artist
ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്‌ ജില്ലാ പ്രവർത്തക യോഗം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ത്യൻ നാഷണൽ ആർട്ടിസ്‌റ്റ് യൂണിയൻ കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗം ഡി.സി.സി ഓഫീസിൽ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു.

സംസ്ഥാന പ്രസിഡന്റ് ബിനീഷ് ശങ്കർ മലപ്പുറം അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന സെക്രട്ടറി ഒ.ബി.രാജേഷ്, ആനക്കോട്ടൂർ ഷാജി, പോളയിൽ രവി, മാത്യൂസ് മഞ്ഞപ്പാറ, എസ്.ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സൂരജ് രവി, വടക്കേവിള ശശി (മുഖ്യരക്ഷാധികാരി), ആനക്കോട്ടൂർ ഷാജി (പ്രസിഡന്റ്), അനിൽ.സി കാരിക്കൽ, പോളയിൽ രവി (വൈസ് പ്രസിഡന്റ്), ശ്രീകുമാർ പുനലൂർ, ശരത്ത്‌ലാൽ പ്രാക്കുളം, എസ്.ശിഹാബുദ്ദീൻ (ജനറൽ സെക്രട്ടറി), ശ്രീരാജ് പുനലൂർ (ജോ. സെക്രട്ടറി), കോട്ടാത്തല രാജേന്ദ്രൻ (ട്രഷറർ), ശ്യാം പുനലൂർ, അനിത, സരള സുദർശനൻ, ഓമന ശീലൻ, ജോജി, ജെയിനി (എക്‌സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.