പുന്നല : പിറവന്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബി.ജെ.പി പുന്നല ഏരിയാ കമ്മിറ്റി അമ്പനാർ ഫോറസ്‌റ്റ് ഡെപ്യൂട്ടി റേഞ്ചർക്ക് നിവേദനം നൽകി. ഏരിയാ പ്രസിഡന്റ് സജീവ്, ജനറൽ സെക്രട്ടറി മഹേഷ് അമ്പാടി, പത്തനാപുരം നിയോജക മണ്ഡലം ട്രഷറർ മുത്തു മഹേഷ്, 83-ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സനോഷ് എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്. സൗരോർജ്ജ വേലികളുടെയും കിടങ്ങുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാട്ടാനകളുടെ സ്വൈര വിഹാരത്തിന് കാരണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഉടൻ പരിഹാരമുണ്ടാക്കുമെന്ന ഡെപ്യൂട്ടി റേഞ്ചറുടെ ഉറപ്പ് ലംഘിക്കപ്പെട്ടാൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.