അഞ്ചൽ: 2023-24 ജനകീയ പദ്ധതി പ്രകാരം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കൊമ്പേറ്റിമലയിൽ അനുവദിച്ച കളപ്പുര തഴപ്പായ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സുശീലമണി, വ്യവസായ വികസന ഓഫീസർ നജീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കീർത്തി പ്രകാശ്, അമ്പിളി ബിനു, വിനയൻ, അനീഷ്, അശോകൻ, കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.