കൊല്ലം: ആഗസ്‌റ്റ് 7 മുതൽ 11 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള കൊല്ലം ജില്ലാ ജൂനിയർ ആൻഡ് യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്‌ച ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ് കെ.സേതുമാധവൻ ഉദ്‌ഘാടനം ചെയ്യും. 2008 ജനുവരിക്കും 2009 ഡിസംബറിനും ഇടയ‌്ക്ക് ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 2006 ജനുവരിക്കും 2007 ഡിസംബറിനും ഇടയ്‌ക്ക് ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. ആധാർ കാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാല് ഫോട്ടോ എന്നിവ സഹിതം രാവിലെ 8ന് ഹാജരാകണമെന്ന് സെക്രട്ടറി വിൽസൺ പെരേര പ്രസന്റേഷൻ അറിയിച്ചു.