കൊല്ലം: കർക്കടകവാവ് ബലിതർപ്പണത്തിന് പതിനായിരങ്ങൾ എത്തുന്ന മുണ്ടയ്ക്കൽ പാപനാശനത്തേക്ക് കൊല്ലം തോട് വഴി ബോട്ട് സർവീസ് ആരംഭിക്കണമെന്ന് മുണ്ടയ്ക്കൽ ഗുരുദേവമന്ദിരം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. മൺറോത്തുരുത്ത്, കുരീപ്പുഴ, അഷ്ടമുടി, സാമ്പ്രാണിക്കോടി, പരവൂർ എന്നീ ഭാഗങ്ങളിലുള്ളവർക്ക് പാപനാശനത്തേക്ക് എത്താൻ ജലമാർഗ്ഗമാണ് സൗകര്യപ്രദം.
ആദ്യഘട്ട ഡ്രഡ്ജിംഗ് പൂർത്തിയായ കൊല്ലം തോട്ടിൽ അടിയന്തര മണ്ണ് നീക്കം നടത്തി ബോട്ട് സർവീസ് നടത്തണമെന്നാണ് ആവശ്യം. നിലവിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും, ബലിതർപ്പണം പ്രമാണിച്ച് ഇവിടേക്ക് പ്രത്യേക സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഗുരുദേവ മന്ദിരം കമ്മിറ്റി പ്രസിഡന്റ് എൽ. പ്രകാശ്, സെക്രട്ടറി കൊച്ചുണ്ണി എന്നിവർ പറഞ്ഞു.
സബ്സിഡിയോടെ
കൃഷി വകുപ്പ് സ്റ്റാൾ
കർക്കിടക വാവ് പ്രമാണിച്ച് കൃഷി വകുപ്പിന്റെ പ്രത്യേക സ്റ്റാൾ ബലിതർപ്പണ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കും. ഇവിടെ നിന്ന് തെങ്ങിൻതൈകളും ഫലവൃക്ഷ തൈകളും സബ്സിഡി നിരക്കിൽ ലഭിക്കുമെന്നും ഗുരുദേവമന്ദിരം ഭാരവാഹികൾ അറിയിച്ചു.