ആലപ്പാട്: ട്രെയിനിംഗ് പൂർത്തീകരിച്ച തൊഴിലുറപ്പ് മേറ്റുമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ഷൈമ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഷിജി, മായ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രൻ, ബേബി, ഉദയകുമാരി, സെക്രട്ടറി രേഖ, പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.