photo
ഭാരതീയ ജനത യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ കോൺട്രാക്ട് കമ്പനിയായ വിശ്വ സമുദ്ര‌യുടെ ഓഫീസ് ഉപരോധിക്കുന്നു

കരുനാഗപ്പള്ളി: ഭാരതീയ ജനത യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ കോൺട്രാക്ട് കമ്പനിയായ വിശ്വ സമുദ്രയുടെ ഓഫീസ് ഉപരോധിച്ചു. ടൗണിലെ വ്യപാരസ്ഥാപനങ്ങളുടെയും പൊതു ജങ്ങളുടെയും ബുദ്ധിമുട്ട് ഒഴിവാക്കുക, ഓണത്തിന് ഉണ്ടാവുന്ന ഹൈ വേ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഇപ്പഴേ നടപടി സ്വീകരിക്കുക , ലാലാജി ജംഗ്ഷനിലെ കുത്തനെയുള്ള ഇറക്കം മണ്ണിട്ട് നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഭാരതീയ ജനതാ പാർട്ടി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി കുട്ടൻ ശാന്തി സമരം ഉദ്ഘാടനം ചെയ്തു. ഇന്ദ്രജിത്ത്, സാജൻ , ശിവൻ ശാന്തി വിശാഖ് ജയലാൽ എന്നിവർ സംസാരിച്ചു.