ഓച്ചിറ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം ഓച്ചിറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വലിയകുളങ്ങര പള്ളിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഓച്ചിറ ടൗണി സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധയോഗം ബാബു കൊപ്പാറ ഉദ്ഘാടനം ചെയ്തു. കബീർ എൻസൈൻ അദ്ധ്യക്ഷനായി. എ. ശ്രീധരൻ പിള്ള, ജി.ഉണ്ണികൃഷ്ണൻ, അഖിൽ സോമൻ, സഞ്ജയ് ബാബു, ഇന്ദുലാൽ, സുൾഫിയ ഷെറിൻ, ലളിത ശിവരാൻ, മല്ലിക ശശിധരൻ, യു.ഷാനവാസ്, ജി.സതീഷ്, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.