ചാത്തന്നൂർ: പാരീസിൽ ആരംഭിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു കൊണ്ട് മൈലക്കാട് പഞ്ചായത്ത് യു.പി.എസിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് മിനി മാരത്തൺ സംഘടിപ്പിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ സുനിൽ ഡ്രീംസ് മാരത്തൺ ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, കായിക അദ്ധ്യാപകൻ അനിൽ ബാബു, നൗഫൽ, അനുജിത്ത്, പ്രസാദ് കർമ്മ, സുമ, ശ്യാമിലി, അജിതകുമാരി എന്നിവർ നേതൃത്വം നൽകി.