കൊല്ലം: ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക ലോകത്തെ വിശേഷങ്ങളിൽ തത്പരരായവരുടെ ജിജ്ഞാസയിലേക്ക് വാതിൽ തുറക്കുന്ന ക്വിസ് മത്സരത്തിന് ഇന്ന് കളക്‌ടറേറ്റ് വേദിയാകും.
ജില്ലാഭരണ കേന്ദ്രം, കളക്‌ടറേറ്റ് സ്റ്റാഫ് കൗൺസിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് 2.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ.ദേവിദാസ് അദ്ധ്യക്ഷനാകും. എ.ഡി.എം സി.എസ്.അനിൽ സ്വാഗതം പറയും. സബ് കളക്ടർ മുകുന്ദ് ഠാക്കൂർ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി കളക്ടർമാരായ കെ.പി.ദീപ്തി, സഞ്ജയ് ജേക്കബ് ജോൺ, ജിയോ.ടി.മനോജ്, ഹുസൂർ ശിരസ്തദാർ ബി.പി.അനി, സ്റ്റാഫ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഡോ.വി.രമ നന്ദി പറയും. ട്രാവൻകൂർ മെഡിസിറ്റിയിലെ കായികപഠന വിഭാഗം മേധാവി ഡോ. എ.ഷെർഷാ ക്വിസ് നയിക്കും.