snp
കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. സിന്ധു ദേവി നിർവഹിക്കുന്നു

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.സിന്ധു ദേവി നിർവഹിച്ചു. ഷേഡ് നെറ്റ് ഹൗസിന്റെ ഉദ്ഘാടനം ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ബി.അനിൽകുമാർ നിർവഹിച്ചു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു.കെ.മാത്യു മുഖ്യ പ്രഭാഷണവും അസി. ഡയറക്ടർ ഒഫ് അഗ്രികൾച്ചർ ശ്രീവത്സ.പി ശ്രീനിവാസൻ, ആദിച്ചനല്ലൂർ കൃഷി ഓഫീസർ പി.വി.രതീഷ് എന്നിവർ സംസാരിച്ചു.

കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ്, വിവിധ വകുപ്പ് മേധാവികളായ വിനോദ് കുമാർ. വി.എം.സീമ. എസ്.എസ്.ഷൈനി. എൻ.രക്നാസ് ഷങ്കർ, നേച്ചർ ആനഡ് അഗ്രിക്കൾച്ചർ ക്ലബ് കോ ഓഡിനേറ്റർ എസ്.അനീഷ്, എൻ.സി.സി ഓഫീസർ ക്യാപ്ടൻ സനൽ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ എ.അരുൺകുമാർ, എസ്.രാഹുൽ എന്നിവർ പങ്കെടുത്തു.