മുഖത്തല: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എൻ. ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി ജി.ആർ. അനിൽ സല്യൂട്ട് സ്വീകരിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ബി. ഗോപകുമാർ കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ ബിനു ശ്രീധർ, കൊട്ടിയം പൊാലീസ് ഇൻസ്പെക്ടർ ജി. സുനിൽ, സ്കൂൾ മാനേജർ എം. സജീവ്, പ്രഥമാദ്ധ്യാപിക വി. പ്രതിഭാ കുമാരി എന്നിവർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡറായി അർജുൻ ഷിബുവും സെക്കൻഡ് ഇൻ കമാൻഡറായി ആരഭിയും ആൺകുട്ടികളുടെ പ്ലാറ്റൂൺ ലീഡറായി ഷംജിത്തും പെൺകുട്ടികളുടെ പ്ലാറ്റൂൺ ലീഡറായി അഞ്ജലിയും പരേഡിനെ നയിച്ചു. എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ.ഒ ബി. രാജേഷ്, റിട്ട. സബ് ഇൻസ്പെക്ടർ ഹർഷൻ, അദ്ധ്യാപകരായ സുരാജ് എസ്.പിള്ള, സി.പി. സൂര്യ എന്നിവർ പരേഡിന് നേതൃത്വം നൽകി. കുട്ടികളെ പരിശീലിപ്പിച്ച ഹർഷൻ, സുരാജ് എസ്.പിള്ള, സി.പി. സൂര്യ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്. ശിവകുമാർ, പഞ്ചായത്ത് മെമ്പർമാരായ അമ്മു മോൾ, എൽ. ജലജകുമാരി, ബിനു പി.ജോൺ, കെ.എസ്.സി.ഡി.സി ഡയറക്ടർ ജി. ബാബു, സ്കൂൾ ട്രസ്റ്റ് സെക്രട്ടറി സി.പി. പ്രദീപ്, തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.