ഓയൂർ : ഉഗ്രൻകുന്ന് ഗവ.എൽ.പി സ്കൂളിൽ ചാന്ദ്ര ദിനാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ചന്ദ്രോത്സവം 2024 എന്ന പേരിൽ ചാന്ദ്ര ദൗത്യത്തിന്റെ നാൾ വഴികൾ വ്യക്തമാക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.ആർ.രാജേഷ് അദ്ധ്യക്ഷനായി. ഉഗ്രൻകുന്ന് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപിക ജിജി വർഗീസ് സ്വാഗതം പറഞ്ഞു. സാം തോമസ്,ആതിര, നീതു ബി.നായർ എന്നിവർ സംസാരിച്ചു.