കൊല്ലം: കൊല്ലത്ത് സർക്കാർ ഉത്തരവിലൂടെ അനുവദിച്ച വിജിലൻസ് കോടതി ന്യായവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ കൊല്ലം ബാർ അസോസിയേഷന്റെ തുടർ സമരങ്ങളുടെ ഭാഗമായി കൊല്ലം ബാർ അസോസിയേഷൻ ഹാളിന് മുന്നിൽ കൊല്ലത്തെ അഭിഭാഷകർ ധർണ നടത്തി. സമരം കൊല്ലത്തെ പൗരാവലിക്ക് വേണ്ടി കൂടിയാണെന്ന് ധർണയെ അഭിസംബോധന ചെയ്ത് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. ബാർ അസോസിയേഷൻ സെക്രട്ടറി എ.കെ.മനോജ് സി.പി.ഐ നേതാവ് അഡ്വ. വിളയിൽ രാജീവ് എന്നിവർ സംസാരിച്ചു.