കൊല്ലം: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്സ്‌ഫോർഡ് സ്‌കൂളിൽ നോളേജ് നോക്കൗട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്കൂളുകൾ പങ്കെടുത്തു. ഫൈനൽ റൗണ്ടിലെത്തിയ 5 സ്‌കൂളുകളിൽ നിന്ന് യു.പി വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ്, ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കി. നാഷണൽ പബ്ലിക് സ്കൂൾ തഴുത്തല, എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രാക്കുളം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്‌കൂൾ തലത്തിൽ ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ, എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രാക്കുളം, ട്രിനിറ്റി ലൈസിയം എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. കൊല്ലം ടി.കെ.എം കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രൊഫ. ഷിബു ജോസ്, അഡ്വ. ശംഭു പാർത്ഥസാരഥി, എൻജിനീയർ ശ്യാം ബാബു എന്നിവർ ക്വിസ് നിയന്ത്രിച്ചു.