കൊല്ലം: സ്വർണ ഇറക്കുമതി ചുങ്കം 6 ശതമാനത്തിലേയ്ക്ക് കുറച്ചത് 90 കളിൽ സ്വർണ നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷമൂള്ള സമൂലമായ മാറ്റമാണെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
ബഡ്ജറ്റ് അവലോകനവും ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ നടത്തുന്ന ഓണം സ്വർണോത്സവo കൂപ്പൺ വിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്.സാദിഖ്, ആർ.ശരവണ ശേഖർ, നാസർ പോച്ചയിൽ, റസാക്ക് രാജധാനി, ഹുസൈൻ അലൈൻ, കണ്ണൻ മഞ്ജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മുത്തലിബ് ചിന്നൂസ്, വിജയൻ പുനലൂർ, അഡ്വ. സുജിത്ത് ശില്പ, ബി.പ്രദീപ്, രാജീവൻ ഗുരുകുലം, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, ജഹാംഗീർ, സജീവ് ന്യൂ ഫാഷൻ, സത്താർ ചേനല്ലൂർ, ജോസ് പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.