merit-
കേരള ഹിന്ദി പ്രചാരസഭ നടത്തിയ സമ്മാന വിതരണ സമ്മേളനം കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.വെള്ളിമൺ നെൽസൺ, നീലേശ്വരം സദാശിവൻ, ഹിന്ദി പ്രചാരസഭാ സെക്രട്ടറി അഡ്വ.മധു.ബി, മുൻമന്ത്രി ബാബു ദിവാകരൻ, നഗരസഭാ വൈസ് ചെയർമാൻ വനജ രാജീവ്, കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഗീതാ നായർ, മാനേജർ ചന്ദ്രകുമാർ, എൽ.എസ് ബിന്ദു എന്നിവർ വേദിയിൽ.

കൊല്ലം: കേരള ഹിന്ദി പ്രചാരസഭ 2023 അദ്ധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കായി നടത്തിയ സുഗമഹിന്ദി പരീക്ഷയിൽ ജില്ലയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് സർട്ടിഫിക്കറ്റുകളും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്‌കൂളുകൾക്കുള്ള ട്രോഫികളും കൊട്ടാരക്കര കാർമ്മൽ റസിഡൻഷ്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ ജില്ലാതല സമ്മേളനത്തിൽ വിതരണം ചെയ്തു.
കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. ബി.മധു അദ്ധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ബാബു ദിവാകരൻ സർട്ടിഫിക്കേറ്റുകളും ട്രോഫികളും സമ്മാനിച്ചു. നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ്, ഹിന്ദി പ്രചാരസഭ ഭരണ സമിതിയംഗം ഡോ.വെള്ളിമൺ നെൽസൺ, കാർമ്മൽ സ്‌കൂൾ മാനേജർ ചന്ദ്രകുമാർ, പ്രിൻസിപ്പൽ ഗീത നായർ, നീലേശ്വരം സദാശിവൻ, എൽ.എസ് ബിന്ദു, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.