chandi-
യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും പ്രതിഭാസംഗമവും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും പ്രതിഭാസംഗമവും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ആർ. അരുൺരാജ്, ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം എന്നിവർ പ്രതിഭകളെ ആദരിച്ചു. യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം പ്രസിഡന്റ് ജയൻ തട്ടാർകോണം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക്ക് എം.ദാസ്, കോൺഗ്രസ് നേതാക്കളായ നവാസ് റഷാദി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ, ഷഫീക്ക് ചെന്താപ്പൂര്, സതീഷ്‌കുമാർ, രാധാകൃഷ്ണൻ, തുളസീധരൻപിള്ള, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാൻ മുട്ടക്കാവ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അജിൻ വാറൂർ, വാർഡ് മെമ്പർമാരായ സീതാ ഗോപാൽ, ഗംഗാദേവി എന്നിവർ സംസാരിച്ചു.