ചാത്തന്നൂർ: കുറ്റുക്കാടുകളും പാഴ്‌വസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞതിനാൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ റോഡിലും പരിസരത്തും നടക്കാൻ പോലുമാകാത്ത അവസ്ഥ.
പൊലീസ് സ്റ്റേഷൻ വളപ്പിലെ വലിയ മരം അടുത്തിടെ കടപുഴകി ചാത്തന്നൂർ കട്ടച്ചൽ റോഡിലേക്ക് വീണ് ഗതാഗത തടസപ്പെട്ടിരുന്നു. മുറിച്ചു മാറ്റിയെങ്കിലും ചില്ലകളും മരക്കഷ്ണങ്ങളും റോഡരികിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷൻ- വലിയപള്ളി റോഡിന്റെ ഇരുവശവും കാടുകയറി കിടക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഇടമില്ലാതെ വഴിയാത്രക്കാർ വിഷമിക്കുകയാണ്.
റോഡും പരിസരവും മാലിന്യങ്ങൾ നിറഞ്ഞും കാട് കയറി കിടക്കുന്നതു കാട്ടി പല പരാതികളും അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
സിറ്റിസൺസ് ഫോറം പ്രസിഡന്റ് ജി. ദിവാകരൻ