cccc
എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 1900-ാം നമ്പ‌ർ പുല്ലുപണ ശാഖയിൽ നടന്ന പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽസന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1900-ാം നമ്പ‌ർ പുല്ലുപണ ശാഖയിൽ എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എസ്. മുരളി അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ പാങ്ങലുകാട് ശശി, എസ്.വിജയൻ, കെ.എം.മാധുരി, പഞ്ചായത്ത്‌ മെമ്പർ റീന, ശാഖ സെക്രട്ടറി എസ്. റീസൻ, ആറ്റുപുറം ശാഖ സെക്രട്ടറി എൻ.സുദേവൻ, ശാഖ വൈസ് പ്രസിഡന്റ്‌ വിനോദ്, പാലോണം വിജയൻ, ശശാങ്കൻ, ശ്രീകലഎന്നിവർ സംസാരിച്ചു.സർക്കാർ സർവീസിൽ ജോലി ലഭിച്ച ശാഖാംഗം ആർ.എസ്.ശാലുവിനെ ആദരിച്ചു