പുനലൂർ: കരവാളൂർ ഓക്സ് ഫോർഡ് സെൻട്രൽ സ്കൂളിലെ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജിന് മികച്ച പ്രിൻസിപ്പലിനുള്ള മഹാത്മാ 2024 അവാർഡ് ലഭിച്ചു. മഹാത്മഗാന്ധി സാംസ്കാരിക സമിതിയാണ് മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നൽകിയത്. ജില്ലയിലെ 1,500ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രമുഖ സി.ബി.എസ്.സി സ്കൂളായ കരവാളൂർ ഓക്സ് ഫോഡ് സെൻട്രൽ സ്കൂളിൽ 22 വർഷമായി പ്രിൻപ്പലായി സേവനം അനുഷ്ടിച്ചു വരികയാണ്. ഈ കാലയളവിൽ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാനകൾക്കുള്ള അംഗീകരമായാണ് പുരസ്കാരം ലഭിച്ചത്. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എയാണ് പുരസ്കാരം നൽകി അനുമോദിച്ചത്.