കടയ്ക്കൽ: ചിതറ ഗ്രാമ പഞ്ചായത്തും ചിതറ കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ചിതറ ഗ്രാമപഞ്ചായത്ത് തല ഉദ്‌ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പരുത്തി ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് (ഇൻചാർജ്) മടത്തറ അനിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ.നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ഉഷ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ഷീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.അസീന, വാർഡ് മെമ്പർ സന്തോഷ് വളവുപച്ച, പച്ചയിൽ സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.