ഓച്ചിറ: കുലശേഖരപുരം 12ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ മെരിറ്റ് അവാർഡും ചികിത്സാസഹായവിതരണവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷാജി അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ, കെ.എൻ.പത്മനാഭപിള്ള, ഗ്രാമപഞ്ചായത്തംഗം ഉസൈബ, മുജീബ്, അശോകൻ കുറുങ്ങപ്പള്ളി, നീലികുളം സിബു, ലാലരാജൻ, ജബ്ബാർ, യൂസഫ് കുഞ്ഞ്, മുഹമ്മദ് മുസ്തഫ, റഹിം തുടങ്ങിയവർ സംസാരിച്ചു.