ccc
എരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ വൃക്ഷത്തിന്റെ ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണപ്പോൾ

ഏരൂർ: ഏരൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ശക്തമായ മഴയത്ത് വീശിയ കാറ്റിൽ വൻവൃക്ഷത്തിന്റ ശിഖരം ഒടിഞ്ഞു വീണത് അപകടം ഒഴിവാക്കിയെങ്കിലും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭീതി വിട്ടൊഴിയുന്നില്ല. സ്‌കൂൾ വിട്ട സമയത്തായിരുന്നു കഴിഞ്ഞ ദിവസം കോമ്പൗണ്ടിനകത്തെ വൃക്ഷ ശിഖരം പുറത്ത് വൈദ്യുതി ലൈനിലേക്ക് വീണത്.

ഇലക്ട്രിക് പോസ്റ്റ് മറിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തെങ്കിലും അഗ്നിശമന സേനയും പൊലീസും കെ.എസ്.ഇ.ബിയും ഏറെ ശ്രമകരമായി ഗതാഗതവും വൈദ്യുതി വിതരണവും പുന:സ്ഥാപിക്കുകയായിരുന്നു.കെ.എസ്.ഇ.ബി അധികൃതർ ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റി. എന്നാൽ ഇനിയും ധാരാളം പാഴ്‌മരങ്ങൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. ജംഗ്‌ഷനിലെ ഓട്ടോ സ്‌റ്റാൻഡ് സ്ഥിതി ചെയ്യുന്നത് വലിയ വൃക്ഷത്തിന്റെ തണലിലാണ്. സ്‌കൂൾ കോമ്പൗണ്ടിൽ ഇനിയും അപകടകരമായ നിലയിൽ വൃക്ഷങ്ങളുണ്ടെന്ന് പരിസരവാസികളും ഓട്ടോഡ്രൈവർമാരും പറയുന്നു.