vishnu-
കേന്ദ്ര ബഡ്ജറ്റി​ൽ കേരളത്തെ അവഗണിച്ചെന്നാരോപി​ച്ച് ധനമന്ത്രി നിർമ്മല സീതാരാമന് യൂത്ത് കോൺ​ഗ്രസ് നേതൃത്വത്തി​ൽ കേരളത്തിന്റെ ഭൂപടം അയച്ചുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളം ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും കേരള ജനതയെയും കേരളത്തെയും അവഗണിച്ച് ബി.ജെ.പി സർക്കാരിന് എക്കാലവും മുന്നോട്ട് പോകാൻ ആവില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം അഭിപ്രായപ്പെട്ടു. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിന്റെ ഭൂപടവുമേന്തി യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ കത്തയയ്ക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാറും ആന്ധ്രയും മാത്രമല്ല രാജ്യമെന്നും ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിന്റെ വില, ഇന്ത്യയിലെ മറ്റ്‌ 27 സംസ്ഥാനങ്ങളും ചേർന്ന് വഹിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് കൊല്ലം വെസ്റ്റ് പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അസൈൻ പള്ളിമുക്ക്, ഹസ്ന അർഷാദ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ,ടെറൻസ് ജയിംസ്, അജു ചിന്നക്കട, രതീഷ്, ശരത്, വിൽസൺ, പത്മജൻ, മുരുകൻ, ഷാൻ കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു.